ഉയരത്തിൽ വാഴുന്ന കർത്താവേ – uyarathil vaazhunna karthaave Lyrics

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

ഉയരത്തിൽ വാഴുന്ന കർത്താവേ സ്വർഗ്ഗംസിംഹാസനമായവനേ
ഭൂമിതൻ പാദപീഠമായ
പരിശുദ്ധൻ നീ പരിശുദ്ധൻ(2)
(കോറസ്സ്)
ആറാറു ചിറകുള്ള സാറാഫുകൾ ആരാധിച്ചീടുന്നു പരിശുദ്ധനെ സർവ്വഭൂമിയും നിൻ മഹത്വം ഘോഷിക്കും നീ പരിശുദ്ധൻ (2)
ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ എൻ ദൈവത്തിന്
ആരാധിക്കാം…. ആരാധിക്കാം…
ആരാധിക്കാം നമുക്കാരാധ്യനെ
രണ്ടു ചിറകുകൾ മുഖംമറച്ച്
രണ്ടു ചിറകുകൾ പാദം മൂടി (2)
രണ്ട് ചിറകിൽ പറന്ന് നിന്ന്
പരിശുദ്ധൻ എന്നാർത്തിടുന്നെ (2) (കോറസ്സ്)
നിൻമഹത്വമിറങ്ങിടുമ്പോൾ അടിസ്ഥാനങ്ങൾ കുലുങ്ങിടുന്നു(2)
നിൻ തേജസ് വെളിപ്പെടുമ്പോൾ അശുദ്ധിയെല്ലാം മാറിടുന്നു(2)(കോറസ്സ്)
നിൻ ഹിതം നിറവേറിടുവാൻ നിൻ പുത്രനെ തന്നതിനാൽ(2)
ലോകത്തെ വീണ്ടെടുത്ത നിൻ സ്നേഹത്തെ ഓർത്തു
ഞാൻ വാഴ്ത്തിടുന്നു (2)
(കോറസ്സ്)
പാപത്തിൽ നിന്നെന്നെ വീണ്ടെടുത്ത്
ശുദ്ധിയിൽ എന്നെ നിർത്തിയതാൽ(2
തീക്കനൽ നാവിൽ തന്നതിനാൽ
അകൃത്യം നീക്കിയ രാജാവേ (2)
(കോറസ്സ്)