നിശ്ചയം സിയോനിൽ നിന്നുത്തരം – Nischayam zionil ninnutharam varum

Tamil Christian song lyrics in Tamil script and English letters (Tanglish).

നിശ്ചയം സിയോനിൽ നിന്നുത്തരം വരും
കഷ്ടതയാലേറ്റം തളർന്നിരുന്നാലും (2)
നീതിമാന്റെ അനർത്ഥം അസംഖ്യം
എല്ലാറ്റിൽനിന്നും യേശു കാത്തുപാലിക്കും (2)
1. കണ്ണുനീരിൽ വിതച്ചിടുന്നവൻ
ആർപ്പോടെ കൊയ്തെടുത്തിടും (2)
ദൈവത്തിനായ് നീ കാത്തിരിക്കുകിൽ
നിന്നെ ഉയർത്തീടും നാളുവന്നിടും (2) ( നിശ്ചയം സീയോനിൽ)
2. സന്ധ്യയിങ്കൽ വരും കണ്ണുനീരുകൾ
ആനന്ദമായ് മാറും പ്രഭാതം വന്നിടും (2)
ദർശനത്തിൻ അവധിയിൻ നാൾ കഴിഞ്ഞിടും
നിശ്ചയം സീയോനിൽ നിന്നുത്തരം വരും (2) ( നിശ്ചയം സീയോനിൽ)