മേലെ വർണ്ണ താര വാനം – Mele Varnna Tharavanam

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

പല്ലവി
ദൂരെ അങ്ങ് മേലെ വർണ്ണ താര വാനം .
താഴെ നിലാവിൽ നിശാപ്പൂക്കളേറെ.
പനിനീർ മണമോലുമീ പാതിരാക്കാറ്റിൽ
പരിമളമെങ്ങും നിറയുന്നു
പരമോന്നതൻ പാതിരാ പുണ്യമായ് ഈ രാപ്പാതിയിൽ ജാതനായ്.
കോറസ്
മഞ്ഞലിയുന്ന, മാമരങ്ങൾ
മധുപകരുന്ന മലരിതളും
പാടുന്നു വിണ്ണിൻ ദൂതരോടൊന്നായ്
സ്വർഗ്ഗീയ സമാധാന ഗാനം
ആഹാ സുരലോക സംഗീത യാമം
അനുപല്ലവി
താരാഗണങ്ങൾ താലമൊരുക്കുന്നു
നിറദീപ ശോഭയോടെ,
നിലാവൊളിയിൽ വെൺ ചിറകിൽ
മാലാഖ വൃന്ദങ്ങൾ മന്നിൽ.
ഇരുൾ മറയുന്നു, പൂനിലാവൊഴുകുന്നു.
പൊൻ പുലരിയിതാ പിറന്നു
പുൽകൂട്ടിലെ പുൽതണുപ്പിൽ
പുണ്യോദയം.. താരോദയം.
മന്നിൽ സമാധാനമായ്
ചരണം
ആലോലമായ് വാരിളം പൂവേ
താരാട്ടോമൽ കുരുന്നേ
നിലാവഴകിൽ വിൺ നാദമായ്
കിന്നരനാദങ്ങൾ മന്നിൽ.
ഇരുൾ മറയുന്നു, പൂനിലാവൊഴുകുന്നു
പൊൻപുലരിയിതാ പിറന്നു.
പുൽക്കൂട്ടിലെ പുൽ തണുപ്പിൽ
പുണ്യോദയം താരോദയം
മന്നിൽ സമാധാനമായ്