എൻ്റെ ആശ്രയം നീയല്ലയോ – Ente Aasrayam Neeyallayo

Tamil Christian song lyrics in Tamil script and English letters (Tanglish).

എന്റെ ആശ്രയം നീയല്ലയോ
എന്റെ സങ്കേതവും നീയല്ലോ
പൊടിയിൽ നിന്നു ഉയർത്തി എന്നെ
തോളിൽ വഹിച്ചുവല്ലോ
നീയല്ലാതെ വേറെ വഴിയില്ലല്ലോ
നീയല്ലാതെ വേറെ ദയയില്ലല്ലോ
വഴി നീയേ ദയ നീയേ
തുണ നീയേ എനിക്കെല്ലാം നീയേ
ആപത്തു നേരം അനുകൂലമായ്
സങ്കേതം തന്നു ആശ്രയമായ്
സങ്കേതമേ എന്റെ അനുകൂലമേ
ആശ്രയമേ എന്റെ യജമാനനേ
കഷ്ടകാലത്തിൽ ശക്തി നൽകി
രോഗിയായപ്പോൾ സൗഖ്യം നൽകി
പരിശുദ്ധനേ സൗഖ്യദാ യകനേ
പരനേശുവേ അങ്ങേ പാടിടും ഞാൻ
വേഗം വരുമെന്നുര ചെയ്തല്ലോ
സ്വർഗ്ഗത്തിൽ ചേർപ്പാൻ വന്നീടണേ
പ്രത്യാശയോടെ ഞാൻ കാത്തിരിക്കും
ആത്മനാഥാ അങ്ങേ കാണുവാനായ്.