താരങ്ങൾ കണ്ണ് ചിമ്മും – Thaarangal Kannu Chimmum Lyrics

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

താരങ്ങൾ കണ്ണ് ചിമ്മും
ഈ മനോജ്ഞമാം രാവിൽ
സ്വർഗ്ഗം തുറന്നു നാഥൻ
മന്നിൽ ഭൂജാതനായി
ബെത്ലഹേമിലേ പുൽത്തൊഴുത്തിലെൻ
ഉണ്ണിയേശു പിറന്നു
എന്റെ ഹൃത്തിലെ പുൽമെത്തയിൽ
ദിവ്യതാരം ഉദിച്ചു
മഞ്ഞണിഞ്ഞ താഴ്‌വരയിൽ
മാനവരും വാനവരും
ആമോദത്താൽ മംഗളങ്ങൾ പാടി
പാരിടമി ആഘോഷത്തിൽ
ഒന്നിച്ചൊന്നായ് ആനന്ദിച്ചു
മെരിസുതൻ മണ്ണിൽ വന്നു പിറന്നു
ഇടയരും മന്നവരും
കാഴ്ച്ചയുമായണഞ്ഞു
പ്രപഞ്ചത്തിൻ നായകനെ
കണ്ടു വണങ്ങി നിന്നു ( 2 )
ദൈവദൂതർ പാടി
വിണ്ണിൻ പുണ്യ ഗാനം
രാജനേശു പുഞ്ചിരിച്ചു
ഉള്ളിനുള്ളിൽ ആനന്ദിച്ചു
(മഞ്ഞണിഞ്ഞ…)
വന്നണഞ്ഞീസുദിനം
എനിക്കായ് രക്ഷകനും
ഉന്നതത്തിൽ മാമഹത്വം
രക്ഷയിൻ പൊൻ കിരണം ( 2 )
ആനന്ദത്താൽ പോ കാം
ഉണ്ണിയെ കാണ്മാൻ
തൃപ്പാദേ വണങ്ങിടുവാൻ
കുഞ്ഞികൈയിൽ മുത്തം വെക്കാൻ
(മഞ്ഞണിത്ത…..)
താരങ്ങൾ
Thaarangal Kannu Chimmum Lyrics in English