Swargeeya Keerthanam Lyrics

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

ആ ആ ആ ആആആ….(2)
സ്വർഗ്ഗീയ കീർത്തനം…..
സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ….
ഇടയന്മാർ ആമോദ നൃത്തമാടി…(2)
ഹേമന്ത രാവതിൽ…..
ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്‌ലേം ശാലയിൽ വന്നണഞ്ഞു….(2)
നാഥനായി അന്നവർ കാലിതൻ കൂടതിൽ
പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ….(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)
പുഞ്ചിരി തൂകിയാ……
പുഞ്ചിരി തൂകിയ താരകകന്യകൾ
പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു… (2)
പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ …
കാണുവാൻ രാജാക്കർ യാത്രയായി …..(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)
മന്നവാ യേശുവേ …….
മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ
മാനവ പാപങ്ങൾ പോക്കുവാനോ …. (2)
നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ…..
ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു…..(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)